കുറ്റി പറിക്കലാണ് കോൺഗ്രസിന്റെ പണി, ഇങ്ങനെപോയാൽ കോൺഗ്രസിന്‍റെ കുറ്റി ജനങ്ങൾ പിഴുതെറിയും; എം എം മണി

സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ കോൺഗ്രസിനെ പരിഹസിച്ച് എം എം മണി. ഇപ്പോൾ കുറ്റി പറിക്കലാണ് കോൺഗ്രസിന്റെ പണി. ഇങ്ങനെപോയാൽ ജനങ്ങൾ കോൺഗ്രസിന്റെ കുറ്റി പറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പലയിടത്തും സില്‍വര്‍ ലൈൻ കല്ലിടല്‍ തുടരുന്നതിനിടെയാണ് എം എം മണിയുടെ പ്രതികരണം.
അതേസമയം എറണാകുളം മാമലയിൽ സിൽവർലൈൻ സാറ്റലൈറ്റ് സർവേ ആരംഭിക്കാനായി ഉദ്യോഗസ്ഥരെത്തിയിരുന്നു. എന്നാൽ സർവേ നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. മാർക്സിസ്റ്റ് പാർട്ടിക്കും പിണറായി വിജയനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും ഇത് ഇവിടെ നടപ്പാക്കില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
Read Also : എറണാകുളത്ത് സിൽവർ ലൈൻ സാറ്റലൈറ്റ് സർവേ തടഞ്ഞ് യൂത്ത് കോൺഗ്രസ്
സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിന് യോജിച്ച പദ്ധതിയല്ല സിൽവർ ലൈൻ. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം. ജനങ്ങളുടെ പ്രതിഷേധം സർക്കാർ അപമാനമായി കാണരുത്. പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയിൽ കേരളത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: M M Mani on Congress SilverLine protests
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here