ആരും കേള്‍ക്കാത്ത മോദിക്കഥകളുമായി പുതിയ വെബ്‌സൈറ്റ്; ജനങ്ങള്‍ വായിച്ച് പഠിക്കണമെന്ന് ആവശ്യപ്പെട്ട് സ്മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും അനുഭവ കഥകളും കോര്‍ത്തിണക്കിയ പുതിയ വെബ്‌സൈറ്റ് മോദി സ്‌റ്റോറിയെ പ്രോത്സാഹിപ്പിച്ച് കേന്ദ്രമന്ത്രിമാര്‍. മനോധൈര്യവും സൗകുമാര്യവും വിളിച്ചോതുന്ന കഥകളാണ് വെബ്‌സൈറ്റിലുള്ളതെന്നും എല്ലാവരും ഈ കഥകള്‍ വായിക്കണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. നരേന്ദ്രമോദിയെന്ന സൗമ്യവും അസാധാരണവുമായ വ്യക്തിത്വത്തെക്കുറിച്ച് ഇതുവരെ ആരും പറയാത്ത കഥകളാണ് വെബ്‌സൈറ്റിലുള്ളതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.(modistory new website launched)
വോളണ്ടിയര്‍മാര്‍ ചേര്‍ന്ന് ഹാന്‍ഡില്‍ ചെയ്യുന്ന മോദിസ്‌റ്റോറിയെന്ന വെബ്‌സൈറ്റില്‍ (modistory.in) മോദിയുമായി ബന്ധപ്പെട്ടവരുടെ അനുഭവകഥകളും വിവരണങ്ങളുമാണുള്ളത്. മോദിയെക്കുറിച്ചുള്ള കുറുപ്പുകളും എഴുത്തുകളും കൂടാതെ മോദിയുടെ ജീവിതത്തിലെ അപൂര്‍വ ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും ദൃശ്യങ്ങളും ചെറുവിഡിയോകളുമുണ്ട്.
മഹാത്മാഗാന്ധിയുടെ ചെറുമകളായ സുമിത്ര ഗാന്ധി കുല്‍കര്‍നിയാണ് ഈ വെബ്‌സൈറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള നിരവധി പേരാണ് മോദിയുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരനും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Story Highlights: modistory new website launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here