Advertisement

ദേശീയപാത വികസനത്തിൽ തെറ്റിധാരണ മാറിയത് പോലെ, കെ റെയിൽ വിഷയത്തിലും തെറ്റിധാരണകൾ മാറും; മന്ത്രി മുഹമ്മദ് റിയാസ്

March 26, 2022
Google News 2 minutes Read

ദേശീയപാത വികസനത്തിൽ ജനങ്ങളുടെ തെറ്റിധാരണ മാറിയത് പോലെ സിൽവർ ലൈൻ വിഷയത്തിലും ജനങ്ങളുടെ തെറ്റിധാരണകൾ മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. കെ റെയിൽ സമരത്തിന്‌ പിന്നിൽ ഉറക്കം നടിക്കുന്നവരെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.(muhammed riyas about krail)

എൽ ഡി എഫ്‌ പ്രകടന പത്രികയിൽ ഉള്ള കാര്യം നടപ്പിലാക്കേണ്ടത്‌ നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചെറിയ വിഭാഗമാണ് ജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്നത്. തെരഞ്ഞെടുപ്പിന്റെ മുൻപ്‌ എന്ന പോലെ ഇപ്പോൾ ഒരു സഖ്യം കേരളത്തിൽ രൂപപ്പെട്ടിരിക്കുകയാണ്‌.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

സർക്കാരിനെ അട്ടിമറിക്കാം എന്ന ധാരണയിലാണത്‌. ജനകീയ സമരങ്ങൾ ചോരയിൽ മുക്കി ഇല്ലാതാക്കാനുള്ള കാഴ്ചപാട് സർക്കാരിനില്ല. കെ റയിൽ സമരം ബോധപൂർവം സൃഷ്ട്ടിക്കുന്നതാണ്. കോൺഗ്രസ്-ബിജെപി-ജമാത്തെ ഇസ്ലാമി കൂട്ട് കെട്ട് തെരഞ്ഞെടുപ്പിന് മുമ്പേ പര്യസ്യമാകുന്നുവെന്നും മന്ത്രി പറഞ്ഞു.

Story Highlights: muhammed riyas about krail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here