ആഴക്കടലില്‍ നിന്ന് ‘പ്രേത സ്രാവ്’; അമ്പരന്ന് ഗവേഷകര്‍

ന്യൂസിലന്‍ഡിലെ ആഴക്കടലില്‍ നിന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് അത്ഭുതകരമായ അപൂര്‍വ ബേബി ഗോസ്റ്റ് ഷാര്‍ക്ക് അഥവാ പ്രേത സ്രാവിനെ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്മോസ്ഫിയറിക് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇതിനെ കണ്ടെത്തിയത്. ( Ghost Shark Caught NewZealand )
ന്യൂസിലന്‍ഡിലെ സൗത്ത് ഐലന്‍ഡിന് സമീപത്ത് നിന്നാണ് പ്രേത സ്രാവ് കുഞ്ഞിനെ കണ്ടെത്തിയത്. ആഴത്തിലുള്ള ജലജീവികളെ, പ്രത്യേകിച്ച് പ്രേത സ്രാവുകളെ കണ്ടെത്താന്‍ പൊതുവെ പ്രയാസമാണെന്ന് ഗവേഷകരിലൊരാളായ ഡോ.ബ്രിറ്റ് ഫനൂച്ചി പറഞ്ഞു.
Read Also : ‘ഹൃദയം’ റീമേക്കിന് ഒരുങ്ങുന്നു; ഹിന്ദി, തമിഴ്, തെലുങ്ക് റൈറ്റ്‌സ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്
ഗോസ്റ്റ് ഷാര്‍ക്കുകള്‍ ചിമേര സ്പീഷീസ് എന്നും അറിയപ്പെടുന്നു. എന്നാല്‍ ഇത് യഥാര്‍ത്ഥ സ്രാവല്ല, മറിച്ച് സ്രാവിന്റെ വിഭാഗത്തില്‍പ്പെട്ടതാണ്. ഗോസ്റ്റ് സ്രാവുകളിലും നിരവധി ഇനങ്ങളുണ്ട്. ഇവയില്‍ ഭൂരിഭാഗവും ആഴക്കടലിലും, തീരെ അപൂര്‍വമായി ബീച്ചുകളിലും കാണപ്പെടുന്നു.
അപൂര്‍വമായി മാത്രം കാണാറുള്ള ഈ ജീവികളുടെ ഓരോ കണ്ടെത്തലും ശാസ്ത്രലോകം വലിയ പ്രാധാന്യത്തോടെയാണ് അടയാളപ്പെടുത്തുന്നത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ഒച്ചുകളേയും പ്രാണികളേയും മാത്രമാണ് ഇത് ഭക്ഷിക്കുന്നത്. വര്‍ഷങ്ങളായി ഗവേഷകര്‍ ഇതേക്കുറിച്ച് പഠനം നടത്തി വരുന്നു.
Story Highlights: Rare Baby Ghost Shark Caught in New Zealand’s Chatham Rise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here