Advertisement

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ ഖബറടക്കം ഇന്ന്

March 26, 2022
1 minute Read

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ ഖബറടക്കം ഇന്ന്. രാവിലെ 11ന് കെപിസിസി ആസ്ഥാനത്തും 11.30ന് ഡിസിസി ഓഫിസിലും പൊതു ദർശനത്തിനു ശേഷം വൈകിട്ട് അഞ്ചിന് വെഞ്ഞാറമൂട് പേരുമല മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ സംസ്കാരം നടക്കും.

തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ വച്ചായിരുന്ന അന്ത്യം. 79 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ സൗമ്യമുഖങ്ങളില്‍ ശ്രദ്ധേയനായ തലേക്കുന്നില്‍ ബഷീര്‍ ചിറയിന്‍കീഴില്‍ നിന്ന് രണ്ടുവട്ടം ലോക്സഭാംഗമായി. രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

Read Also :തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

കഴക്കൂട്ടത്തുനിന്ന് നിയമസഭാംഗമായെങ്കിലും 1977 ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് മല്‍സരിക്കാനായി എം.എല്‍. എ സ്ഥാനം രാജിവച്ചു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story Highlights: Thalekunnil Basheer funeral Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top