Advertisement

റഷ്യന്‍ സൈന്യത്തിന് യുക്രൈൻ നൽകിയത് കടുത്ത പ്രഹരമെന്ന് വ്ലാഡിമർ സെലൻസ്കി

March 26, 2022
Google News 1 minute Read
selanski

അധിനിവേശത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ അവകാശവാദത്തിന് മറുപടിയുമായി യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി രം​ഗത്ത്. റഷ്യന്‍ സൈന്യത്തിന് യുക്രൈൻ നൽകിയത് കടുത്ത പ്രഹരമാണെന്ന് യുക്രൈൻ പ്രസിഡന്റ് പറ‍ഞ്ഞു. യുക്രൈന്‍ സായുധ സേനയുടെ യുദ്ധശേഷി ഗണ്യമായി കുറഞ്ഞെന്നും കിഴക്കന്‍ യുക്രൈനിലെ വിമതമേഖലയായ ഡോണ്‍ബാസിനെ സ്വതന്ത്രമാക്കുന്നതിനായുള്ള നീക്കങ്ങള്‍ക്കാകും ഇനി പ്രാധാന്യം നല്‍കുകയെന്നുമാണ് റഷ്യന്‍ സൈനിക കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. യുദ്ധശേഷി കുറഞ്ഞെന്നും പ്രതിസന്ധിയിലാണെന്നുമുള്ള റഷ്യൻ അവകാശവാദം യുക്രൈന്‍ നിഷേധിച്ചു.

Read Also : യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ അമേരിക്ക സ്വീകരിക്കും

റഷ്യന്‍ ആക്രമണത്തിനിടെ, മെയ് 9നകം യുദ്ധം അവസാനിപ്പിക്കാന്‍ മോസ്‌കോ ആഗ്രഹിക്കുന്നുവെന്ന് യുക്രൈന്‍ സൈന്യം വിശദീകരിച്ചു. മെയ് 9നകം യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ സൈനികരോട് ആവശ്യപ്പെട്ടതായി യുക്രൈനിലെ സായുധ സേനയുടെ ജനറല്‍ സ്റ്റാഫില്‍ നിന്നുള്ള രഹസ്യാന്വേഷണ സ്രോതസുകളെ ഉദ്ധരിച്ച് കിയവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ യുക്രൈന്റെ കിഴക്കന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കമെന്നാണ് റഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാസി ജര്‍മനിക്കെതിരായ വിജയദിനമാണ് മേയ് 9. അതുകൊണ്ടാണ് ഈ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് മാനുഷിക സഹായം നൽകുമെന്നും അവർ വ്യക്തമാക്കി. മാര്‍ച്ച് 11ന് ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുടെ യോഗത്തിലും യുക്രൈനിയന്‍ അഭയാര്‍ത്ഥികളെ തങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന് ബൈഡന്‍ സൂചിപ്പിച്ചിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി എന്നിവരും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

Story Highlights: Vladimir Selensky responds to Russian President

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here