പണിമുടക്ക്; ഏതെല്ലാം മേഖലയെ ബാധിക്കും ?

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിവിധ തൊഴിലാളി യൂണിയനുകൾ. മാർച്ച് 27 അർധരാത്രി 12 മണി മുതൽ 29 അർധരാത്രി 12 മണിവരെ 48 മണിക്കൂറാണ് പണിമുടക്ക്. ( which all areas get affected in strike )
കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിൽ നയത്തിനെതിരെയാണ് ദേശീയ തലത്തിൽ ദ്വിദിന പണിമുടക്ക് നടത്തുന്നത്. തൊഴിൽ കോഡ് റദ്ദാക്കുക, സ്വകാര്യവത്കരണവും സർക്കാർ ആസ്തി വിറ്റഴിക്കൽ പദ്ധതിയും നിർത്തി വയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സർക്കാർ നിക്ഷേപം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് പണിമുടക്ക്.
ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകൾ, ലൈഫ് ഇൻഷുറൻസ് രംഗത്തെ സംഘടനകൾ, കർഷക തൊഴിലാളി സംഘടനകൾ, ബിഎസ്എൻഎൽ, ഗതാഗതം, റെയിൽവേ എന്നീ മേഖലയിലെ തൊഴിലാളി സംഘടനകൾ എന്നിങ്ങനെ ഭൂരിഭാഗം തൊഴിലാളി സംഘടനകളും പണിമുടക്കുന്നുണ്ട്.
Read Also : സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് ; സമരക്കാരെ ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ
അതുകൊണ്ട് തന്നെ ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടും. ഗതാഗത രംഗത്ത് ഒരു വിഭാഗം മാത്രമാണ് പണിമുടക്കുന്നത്. അതുകൊണ്ട് ചുരുങ്ങിയ രീതിയിൽ സർവീസ് നടക്കും. സ്വകാര്യ ബസുടമകൾ നേരത്തെ തന്നെ പണിമുടക്കിലായതിനാൽ സ്വകാര്യ ബസുകൾ ഉണ്ടാകില്ല.
ആശുപത്രി, ആംബുലൻസ്, പാൽ, പത്രം, ടൂറിസം എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Story Highlights: which all areas get affected in strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here