Advertisement

പാർക്കിംഗിനെ ചൊല്ലി തർക്കം; കണ്ണൂർ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

March 27, 2022
Google News 1 minute Read

കണ്ണൂർ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റത്. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്. റിജേഷിന്റെ പരുക്ക് സാരമുള്ളതല്ല.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

പരിയാരം മെഡിക്കൽ കോളേജിന് സമീപം ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ഏതാനം ദിവസങ്ങളായി ഇവിടെ പാർക്കിംഗ് സംബന്ധിച്ച തർക്കം നിൽക്കുന്നുണ്ട്. റിജേഷിനെ കുത്തിയ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

Story Highlights: ambulance driver stabbed in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here