രാജ്യത്തെ കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ്

രാജ്യത്ത് കൊവിഡ് കേസുകളിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 1421 പേർക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത കണക്കിൽ നിന്ന് 14 ശതമാനം കുറവാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 4,30,19,453 ആയി. നിലവിൽ രോഗബാധിതർ 16,187 പേരാണ്. 149 പേർ ഇന്നലെ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ മരണം 5,21,004 ആയി.
കേരളത്തിലും കൊവിഡ് കേസുകൾ കുറയുകയാണ്. അഞ്ഞൂറിൽ താഴെയാണ് ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന കൊവിഡ് കണക്ക്. സംസ്ഥാനത്ത് ഇന്ന് 496 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 693 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകൾ പരിശോധിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,838 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 14,412 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 426 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 71 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 4051 കൊവിഡ് കേസുകളിൽ, 12 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 138 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,772 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 462 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
Story Highlights: covid cases india dipping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here