പച്ച ഐഫോണിന് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ

ഐഫോൺ 13 പ്രോയ്ക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ആപ്പിൾ. പച്ച നിറത്തിലുള്ള വേരിയന്റിന് 23,000 രൂപയുടെ വിലക്കുറവ് വരെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ( green iphone 13 pro price dropped )
ഇതോടെ ഈ നിറത്തിലുള്ള ഐഫോൺ 13 പ്രോയുടെ വില 96,900 രൂപയായി. ഐഫോൺ 13ന്റെ വില 50,900 ത്തിലും എത്തി. ആപ്പിൾ ഐസ്റ്റോറിൽ നിന്ന് വാങ്ങുമ്പോഴാണ് ഇത്ര വിലക്കുറവിൽ ഐഫോൺ വാങ്ങാൻ സാധിക്കുന്നത്.
ഐഫോൺ 13 പ്രോയുടെ 128 ജിബി, 256 ജിബി, 512ജിബി എന്നീ വേരിയന്റുകൾക്കെല്ലാം ഓഫർ ബാധകമാണ്. 256 ജിബി വേരിയന്റിന്റെ യഥാർത്ഥ വില 1,06,900 രൂപയും, 512 ജിബി വേരിയന്റിന്റെ വില 1,26,900 രൂപയുമാണ്.
Read Also : ഫേസ്ഐഡിയ്ക്ക് ഇനി മാസ്കുകൾ തടസമല്ല; ഐഫോൺ അവതരിപ്പിക്കുന്ന പുതിയ ഫീച്ചർ…
ഐസിഐസിഐ, എസ്ബിഐ ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് ട്രാൻസാക്ഷൻ നടത്തുമ്പോഴുള്ള 5000 രൂപയുടെ ക്യാഷ് ബാക്ക്, ഐഫോൺ XR 64 ജിബി എക്‌സചേഞ്ച് ചെയ്യുമ്പോഴുള്ള 18,000 രൂപ എന്നിവയെല്ലാം ചേർത്താണ് 23,000 രൂപയുടെവിലക്കുറവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
Story Highlights: green iphone 13 pro price dropped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here