Advertisement

യുക്രൈനിന് വേണ്ടി ഒന്നിക്കാൻ ലണ്ടൻ ജനതയോട് ആഹ്വാനം ചെയ്ത് കീവ് മേയർ

March 27, 2022
Google News 1 minute Read

റഷ്യൻ അധിനിവേശത്തിനെതിരെ ചെറുത്തു നിൽക്കുന്ന യുക്രൈന് വേണ്ടി അണിനിരക്കണമെന്ന് ലണ്ടൻ ജനതയോട് ആഹ്വാനം ചെയ്ത് കീവ് മേയറും മുൻ ബോക്സിംഗ് താരവുമായ വിറ്റാലി ക്ലിറ്റ്ഷ്ക്കോ. രാജ്യം അവസാന നിമിഷം വരെ പോരാടും. യുക്രൈൻ പക്ഷം ചേർന്ന് യുദ്ധത്തെ നേരിടാൻ ലണ്ടൻ ഒന്നിക്കണം. ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ക്ലിറ്റ്ഷ്ക്കോ ആവശ്യപ്പെട്ടു.

യുകെയിൽ താമസിക്കുന്ന യുക്രൈനിയക്കാർ രാഷ്ട്രീയക്കാർ മറ്റ് പ്രമുഖർ ഉൾൾപ്പെടെ വലിയ ജനക്കൂട്ടം യുക്രൈന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലണ്ടനിൽ മാർച്ച് നടത്തിയിരുന്നു. ട്രാഫൽഗർ സ്ക്വയറിലെ നെൽസൺസ് കോളത്തിന് സമീപമുള്ള വലിയ സ്ക്രീനിൽ പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കീവ് മേയർ. സൈനിക ബങ്കറിൽ നിന്നാണ് ക്ലിറ്റ്ഷ്കോ സംസാരിച്ചത്.

ഇപ്പോൾ നൽകുന്ന എല്ലാ പിന്തുണയും തുടർന്നും നൽകണമെന്ന് യുകെയിലെ യുക്രൈൻ അംബാസഡർ വാഡിം പ്രിസ്റ്റൈക്കോ അഭ്യർത്ഥിച്ചു. സൈനികവും മാനുഷികവുമായ സഹായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ രാജ്യതലസ്ഥാനത്ത് എത്തുന്ന യുക്രൈൻ കുടിയേറ്റക്കാരെ സഹായിക്കുന്നതിനായി ലണ്ടൻ മേയർ സാദിഖ് ഖാൻ 1.1 ബില്യൻ പൗണ്ടിലധികം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Story Highlights: keep together with ukraine kyiv mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here