Advertisement

യുക്രൈനിലെ വോളിൻ മേഖലയിൽ സ്ഫോടനം

March 27, 2022
Google News 1 minute Read

യുക്രൈനിലെ പടിഞ്ഞാറൻ വോളിൻ മേഖലയിൽ സ്ഫോടനം. ബെലാറസ് പ്രദേശത്ത് നാല് മിസൈലുകൾ പതിച്ചു. പ്രാദേശിക സമയം രാത്രി 9 ഓടെയാണ് സ്‌ഫോടനം. സൈനിക ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈനിലെ വടക്കുപടിഞ്ഞാറൻ മൂലയിലാണ് വോളിൻ പ്രദേശം. നാറ്റോ അംഗമായ പോളണ്ടിന്റെയും റഷ്യൻ സഖ്യകക്ഷിയായ ബെലാറസിന്റെയും അതിർത്തി കൂടിയാണ് ഇവിടം.

നേരത്തെ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ഒരു ആണവ ഗവേഷണ റിയാക്ടർ ഷെല്ലാക്രമണത്തിൽ തകർന്നിരുന്നു. വടക്ക് കിഴക്കൻ മേഖലയിലെ തുടർച്ചയായ ആക്രമണത്തെ തുടർന്ന് അപകടസാധ്യത നിലനിൽക്കുമ്പോഴും ഇതുവരെ റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ പുറത്തുവന്നിട്ടില്ലെന്നാണ് വിവരം. ഖാർകിവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സ് ആൻഡ് ടെക്‌നോളജിയിലെ ആണവ ഗവേഷണ റിയാക്ടറിന് നേരെയാണ് ആക്രമണം ഉണ്ടായത്.

Story Highlights: Strikes reported in Ukraine’s Volyn region

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here