മെത്രൊപ്പൊലീസത്തെ തിരുത്തി സഭ; സില്‍വര്‍ലൈനിന് സഭ എതിരല്ല, മെത്രാപ്പൊലീത്തയുടെ അഭിപ്രായം സഭയുടെ നിലപാടല്ലെന്നും യാക്കോബായ സഭ

സില്‍വര്‍ലൈന്‍ നിലപാടില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയെ തിരുത്തി യാക്കോബായ സഭ. സഭ സില്‍വര്‍ലൈനിന് എതിരല്ല. സഭയുടെ നിലപാട് ഔദ്യോഗിക സംഭവിധാനങ്ങളിലൂടെ പ്രഖ്യാപിക്കും. ഗീവവര്‍ഗീസ് മെത്രാപ്പൊലീത്തയുടെ അഭിപ്രായം സഭയുടെ നിലപാടല്ലെന്നും യാക്കോബായ സഭ വ്യക്തമാക്കി.
യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയാണ് ഡോ.മാര്‍ കൂറിലോസ് ഗീവര്‍ഗീസ്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിമാധ്യമങ്ങളില്‍ അടക്കം പ്രതികരണം നടത്തിയിരുന്നു. കടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയില്‍ വീണ് ഇപ്പോള്‍ പട്ടിണിയില്‍ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട് എന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും തുടങ്ങിയ പ്രതികരണങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ നടത്തിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ നിലപാട് തള്ളുന്ന നിലപാടാണ് ഇപ്പോള്‍ യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്.
മെത്രാപ്പോലീത്തയുടെ നിലപാടുകള്‍ സഭയുടേത് അല്ല. സഭ ഇതുവരെ ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടില്ല. സുന്നഹദോസോ സഭയുടെ മറ്റ് സമിതികളോ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. ഈ വിഷയത്തില്‍ മെത്രാപ്പോലീത്ത നടത്തിയ പരാമര്‍ശങ്ങള്‍ തങ്ങളുടെ അറിവോടെ അല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മെത്രാപ്പോലീത്ത നടത്തിയ പരാമര്‍ശങ്ങളെ പൂര്‍ണമായും തള്ളുകയാണ് സഭ.
Story Highlights: The Church of the SubGenius rejects the response of Coorilose Geevarghese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here