Advertisement

യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രചരിപ്പിക്കേണ്ടത് “ലവ് സ്റ്റോറി “(സ്നേഹത്തിന്‍റെ കഥകൾ): ഗീവര്‍ഗീസ് കൂറിലോസ്

April 9, 2024
Google News 1 minute Read

ക്രൈസ്തവ സഭകൾ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെതിരെ യാക്കോബായ സഭ മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് കൂറിലോസ്. സ്നേഹത്തിന്‍റെ കഥകളാണ് സഭകൾ പ്രചരിപ്പിക്കേണ്ടതെന്നും വിദ്വേഷത്തിന്‍റെ കഥകൾ പ്രചരിപ്പിക്കരുതെന്നും നിരണം മുൻ ഭദ്രാസനാധിപൻ പറഞ്ഞു. ഫേസ്ബുക്ക് പേജിലാണ് ഗീവർഗീസ് കൂറിലോസിന്‍റെ പ്രതികരണം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഗീവര്‍ഗീസ് കൂറിലോസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

”യേശുക്രിസ്തുവിന്‍റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും “ലവ് സ്റ്റോറി ” ( സ്നേഹത്തിന്‍റെ കഥകൾ) കളാണ്, മറിച്ച് “ഹേറ്റ് സ്റ്റോറി ” ( വിദ്വേഷത്തിന്‍റെ കഥകൾ ) കളല്ല.

ഇടുക്കി രൂപത കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. പ്രദര്‍ശനം ചര്‍ച്ചയായതിനു പിന്നാലെ താമരശേരി,തലശേരി രൂപതകളും കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. താമരശ്ശേരി, തലശ്ശേരി രൂപതകൾ. കെ.സി.വൈ.എമ്മിന്‍റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം.

വിവാദ ചിത്രം കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയെ അഭിനന്ദിച്ചും അത് മാതൃകയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള യുവജനവിഭാഗം കെ.സി.വൈ.എം. പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

ആര്‍.എസ്.എസ് അജണ്ടയായ ചിത്രം പ്രദർശിപ്പിക്കുന്നതിന് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Story Highlights : Geevarghese Coorilos Against Kerala Story

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here