Advertisement

ലോകത്ത് ഏറ്റവും ശബ്‌ദമലിനീകരണമുള്ള രണ്ടാമത്തെ നഗരം യുപിയിൽ

March 27, 2022
Google News 2 minutes Read

ഉത്തർപ്രദേശിലെ മൊറാദാബാദ് ആഗോളതലത്തിൽ ഏറ്റവും മലിനീകരണമുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗാം അടുത്തിടെ പുറത്തിറക്കിയ 2022 ലെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൊറാദാബാദിൽ 114 ഡെസിബെൽ ശബ്‌ദമലിനീകരമാണ് രേഖപ്പെടുത്തിയത്.

ഏറ്റവും ഉയർന്ന ആവൃത്തി ശബ്‌ദ മലിനീകരണം രേഖപ്പെടുത്തി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയാണ്. 119 ഡെസിബെൽ ശബ്‌ദമലിനീകരമാണ് ഇവിടെ രേഖപ്പെടുത്തിയത്. 105 ഡെസിബെൽ രേഖപ്പെടുത്തിയ പാകിസ്താൻ തലസ്ഥാനമായ ഇസ്ളാമാബാദാണ് മൂന്നാം സ്ഥാനത്ത്.

Read Also : ശരിയായ പരിഹാര മാർഗങ്ങൾ മലിനീകരണം 80 ശതമാനം കുറയ്ക്കും; ഡിസ്പോസിബിൾ മാസ്കും പ്ലാസ്റ്റിക് മലിനീകരണവും…

ലോകമെമ്പാടുമുള്ള 61 നഗരങ്ങളെ പരാമർശിച്ചു കൊണ്ടുള്ള ശബ്‌ദ മലിനീകരണ റിപ്പോർട്ട് പ്രകാരം പട്ടികയിൽ ഉൾപ്പെട്ട ആദ്യ 13 നഗരങ്ങൾ ദക്ഷിണേഷ്യയിൽ നിന്നാണ്. ഇതിൽ അഞ്ചെണ്ണവും ഇന്ത്യയിലാണ്. മൊറാദാബാദിന് പുറമെ കൊൽക്കത്ത, ഡൽഹി, ബംഗാളിലെ അസൻസോൾ, ജയ്പൂർ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യൻ നഗരങ്ങൾ.

Story Highlights: UP Moradabad 2nd in world in noise pollution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here