Advertisement

സിൽവർ ലൈൻ വിഷയം; പദ്ധതിയിൽ ദുരൂഹത,സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നെന്ന് വി ഡി സതീശന്‍

March 27, 2022
Google News 2 minutes Read

സിൽവർ ലൈൻ വിഷയത്തിൽ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. നിയമത്തിന്റെ മറപിടിച്ച് സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു.സില്‍വര്‍ ലൈനില്‍ സര്‍വേ നടത്തുന്നത് സ്ഥലം ഏറ്റെടുക്കാനാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.(vd satheesan says survey is for acquiring land)

സർക്കാരിന് വ്യക്തതയില്ല പദ്ധതിയിൽ ദുരൂഹതയെന്നും വി ഡി സതീശന്‍ പറഞ്ഞു. സാമൂഹിക ആഘാത പഠനം പ്രഹസനമാണ്. പഠന ഫലം എന്തായാലും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

സില്‍വര്‍ ലൈനില്‍ മുഴുവന്‍ കൃത്രിമമെന്നും സതീശന്‍ പറഞ്ഞു. കേരളത്തെ ശ്രീലങ്ക ആക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർ ലൈൻ വലിയ കടബാധ്യത വരുത്തിവയ്ക്കും.കൊട്ടാരം വിദൂഷകരുടെ റോളിലേക്ക് ഡിവൈഎഫ്ഐ മാറി. വീട് കയറുന്ന ഡിവൈഎഫ്ഐക്കാര്‍ക്ക് ജനങ്ങൾ മറുപടി നൽകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Story Highlights: vd satheesan says survey is for acquiring land

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here