അബുദാബി യു.എഫ്.സി പോരാട്ടവേദിയാകും

അബുദാബി വീണ്ടും യു.എഫ്.സി (അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യന്‍ഷിപ്പ്) പോരാട്ടവേദിയാവുന്നു. ഈ വരുന്ന ഒക്ടോബര്‍ 22ന് ഇത്തിഹാദ് അറീനയിലാണ് യു.എഫ്.സി 281 പോരാട്ടം നടക്കുക. അബുദാബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പും യു.എഫ്.സിയും തമ്മിലുള്ള പഞ്ചവര്‍ഷ പങ്കാളിത്വത്തില്‍ അരങ്ങേറുന്ന മൂന്നാമത്തെ മല്‍സരമാണ് അബുദാബിയില്‍ അരങ്ങേറാന്‍ പോവുന്നത്. കൊവിഡ് കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അബുദാബിയിലെ മത്സരത്തിലേക്ക് വലിയ തോതിൽ കാണികള്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ( AbuDhabi will be the UFC battleground )
അബുദാബിയിലെ മത്സരവേദിയിലേക്ക് ലോകോത്തര ഫൈറ്റര്‍മാരെ എക്കിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മറ്റൊരു ആവേശകരമായ മത്സരം കൂടി അബുദാബിയുടെ മണ്ണിലെത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അബുാദബി ഇവന്റ്സ് ബ്യൂറോ ആക്ടിംഗ് ഡയറക്ടര്‍ ഫാത്തിമ അല്‍ ബലൂഷി വ്യക്തമാക്കി.
Read Also : സൗദിയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ
2019 സെപ്റ്റംബറില്‍ നടന്ന ഖബീബ് / പൊയ്‌റിയര്‍ പോരാട്ടമായിരുന്നു (യു.എഫ്.സി. 242) ഇതിനു മുമ്പ് അബുദാബിയില്‍ നടന്ന നിയന്ത്രണങ്ങളൊന്നുമില്ലാത്ത യു.എഫ്.സി മത്സരം. കൊവിഡിന്‍റെ കടന്നുവരവിന് ശേഷം കഴിഞ്ഞയാഴ്ച ലണ്ടനിലാണ് 100 ശതമാനം കാണികളോടെയുള്ള മത്സരം നടന്നത്.
മറ്റൊരു വന്‍ മല്‍സരം കൂടി അബുദാബിയിലേക്ക് വരുകയാണെന്നായിരുന്നു ഇത് ആരാധകർ ഒരു കാരണവശാലും ഒഴിവാക്കരുതെന്നും യു.എഫ്.സി പ്രസിഡന്‍റ് ഡാനാ വൈറ്റ് പറഞ്ഞു. 2021 ആദ്യം യു.എഫ്.സി 257ഉം അരങ്ങേറിയെങ്കിലും കൊവിഡ് വ്യാപനം മൂലം വളരെ കുറച്ച് കാണികളെയാണ് അനുവദിച്ചത്. യു.എഫ്.സി 281 അബുദാബി ഷോഡൗണ്‍ വീക്കിന്‍റെ അബുദാബിയിലെ 17ാമത്തെ വലിയ പരിപാടിയാണ്.
Story Highlights: AbuDhabi will be the UFC battleground
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here