നടന്‍ ധ്രുവന്‍ വിവാഹിതനായി

ക്വീന്‍ എന്ന സിനിമയിലെ ബാലു എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടന്‍ ധ്രുവന്‍ വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ധ്രുവന്‍. പാലക്കാട് വച്ച് ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.(actor dhruvan wedding)
ക്വീന്‍ കൂടാതെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫൈനല്‍സ്, വലിമൈ, ആറാട്ട് എന്നിവയാണ് ധ്രുവന്റെ പ്രധാന ചിത്രങ്ങള്‍. വളരെകുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ക്വീനിലെ ഒറ്റ കഥാപാത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ധ്രുവന്‍ അടയാളപ്പെട്ടു.

ലിസമ്മയുടെ വീട് എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് ധ്രുവന്‍ സിനിമയിലേക്കെത്തുന്നത്. ധ്രവുന്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാന്‍സി റാണി, ജനഗണമന എന്നീ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവരാനിരിക്കുകയാണ്.
Story Highlights: actor dhruvan wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here