മൂലമറ്റം വെടിവയ്പ്പ്; ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്കെന്ന് പൊലീസ്

ഇടുക്കി മൂലമറ്റം വെടിവയ്പ്പ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രതി ഫിലിപ്പ് മാർട്ടിൻ ആക്രമണത്തിന് ഉപയോഗിച്ചത് നാടൻ തോക്കെന്ന് പൊലീസ് വ്യക്തമാക്കി. തോക്ക് 2014 കൊല്ലനെക്കൊണ്ട് പണിയിപ്പിച്ചതെന്ന് കണ്ടെത്തി. കാട്ടുപന്നിയെ വെടിവയ്ക്കാനും നായാട്ടിനും വേണ്ടിയാണ് തോക്ക് നിർമിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.
വെടിവയ്പ്പ് ആളുമാറിയാകാമെന്ന് മരിച്ച സനലിന്റെ സുഹൃത്തിന്റെ പിതാവ് പറഞ്ഞിരുന്നു. സനലിന് വെടിയേറ്റത് ആളുമാറിയാണ്. രാത്രി സനല്‍ ബാബു തട്ടുകടയില്‍ പോയിട്ടില്ലെന്ന് വിഷ്ണുവിന്റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനല്‍ രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടില്‍ നിന്നാണ്. ഇയാള്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു.
Read Also : ഇടുക്കി മൂലമറ്റത്ത് യുവാക്കള്‍ക്ക് നേരെ വെടിവയ്പ്പ്; ഒരാള്‍ മരിച്ചു
കീരിത്തോട് സ്വദേശി സനല്‍ സാബു ആണ് വെടിവയ്പില്‍ മരിച്ചത്. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം.
Story Highlights: Moolamattom murder Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here