പുടിനെ ‘അമ്മാവൻ’ എന്ന് വിളിച്ചു; റേഡിയോ ജോക്കിയുടെ പണി പോയി

റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനെ അമ്മാവൻ എന്ന് വിളിച്ച റേഡിയോ ജോക്കിയ്ക്ക് ജോലി നഷ്ടമായി. കസാക്കിസ്ഥാനിലെ യൂറോപ്പ പ്ലസ് കസാക്കിസ്ഥാൻ റേഡിയോ ജോക്കി ല്യുബോവ് പനോവയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്. ഫേസ്ബുക്കിൽ നടന്ന ചർച്ചക്കിടെയാണ് പനോവ പുടിനെ അമ്മാവൻ എന്ന് വിളിച്ചത്.
റഷ്യയെയും പുടിനെയും അനുകൂലിച്ച് സംസാരിച്ച ഒരാളോട് ‘താൻ കൂടുതൽ സംസാരിച്ചാൽ ഞങ്ങൾ പുടിൻ അമ്മാവനെ വിളിക്കു’മെന്ന് പനോവ പറയുകയായിരുന്നു. ഇതിനു പിന്നാലെ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. തുടർന്നാണ് പനോവയെ പുറത്താക്കുന്നതായി റേഡിയോ അറിയിച്ചത്. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യമാണ് കസാക്കിസ്ഥാൻ.
തങ്ങളുടെ 40,000 പൗരന്മാരെ റഷ്യ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് യുക്രൈൻ ഉപ പ്രധാനമന്ത്രി ഇറിന വെരെഷ്ചുക് ആരോപിച്ചിരുന്നു. തങ്ങളുടെ പൗരന്മാരെ റഷ്യ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അധികൃതരെ അറിയിക്കാതെയാണ് റഷ്യ ഇത് ചെയ്തതെന്നും ഇറിന ആരോപിച്ചു.
ഇതിനിടെ, ഒരു ലക്ഷം യുക്രൈൻ അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക അറിയിച്ചു. പ്രസിഡൻ്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘യുക്രൈൻ അഭയാർത്ഥികളെ സഹായിക്കുക എന്നത് പോളണ്ടോ മറ്റ് ഏതെങ്കിലും രാജ്യങ്ങളോ മാത്രം ചെയ്യേണ്ടതല്ല. ലോക രാജ്യങ്ങൾക്ക് സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അമേരിക്ക ഇതിനു തയ്യാറാണെന്ന് യുക്രൈനികൾ മനസ്സിലാക്കണം. ഞങ്ങൾ ഒരു ലക്ഷം യുക്രൈൻ അഭയാർത്ഥികളെ സ്വീകരിക്കും.’- ബൈഡൻ ട്വീറ്റ് ചെയ്തു.
റഷ്യ ജനാധിപത്യത്തിൻറെ കഴുത്തുഞെരിക്കുകയാണെന്ന് ബൈഡൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. നുണകൾ കൊണ്ട് യുദ്ധത്തെ ന്യായീകരിക്കാനുള്ള ശ്രമമാണ് വ്ലാഡിമിർ പുടിൻ നടത്തുന്നതെന്നും യുഎസ് പ്രസിഡൻ്റ് ആരോപിച്ചു.
Story Highlights: Radio Host Uncle Putin Fired
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here