അമ്മയെ കൊലപ്പെടുത്തിയ പതിനേഴുകാരിയും ആണ്‍ സുഹൃത്തുക്കളും പിടിയില്‍

അമ്മയെ കൊലപ്പെടുത്തിയതിന് കൗമാരക്കാരിയായ മകളും രണ്ട് ആണ്‍ സുഹൃത്തുക്കളും പിടിയില്‍. തൂത്തുകുടി തേൻപാഗം പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസിക്കുന്ന മുനിയ ലക്ഷ്‌മിയെയാണ് മകളും സൃഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. മുനിയ ലക്ഷ്‌മിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി അയച്ചു. തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ താത്‌കാലിക ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട മുനിയ ലക്ഷ്‌മി.
Read Also : കണ്ണടച്ച് തുറക്കുന്നതിനിടെ ഫോൺ മോഷ്ടിക്കും ! തട്ടിപ്പിന്റെ പുതിയ രീതിയെ കുറിച്ച് പൊലീസ്
പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥിയായിരുന്ന പതിനേഴുകാരിയുടെ പഠനം പാതിവഴിക്ക് നിലച്ചിരുന്നു. കൗമാരക്കാരിയായ മകൾക്ക് വീടിനുസമീപത്തെ നിരവധി ആണ്‍കുട്ടികളുമായി സൗഹൃദമുണ്ടായിരുന്നു. ഇത് അമ്മ മുനിയ ലക്ഷ്‌മി വിലക്കിയതാണ് പതിനേഴു വയസുള്ള മകളിൽ വൈരാഗ്യം സൃഷ്‌ടിച്ചത്. വേശ്യാവൃത്തി ചെയ്യാൻ നിർബന്ധിച്ചതിനാണ് താന്‍ അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
ഭർത്താവുമായി വേർപിരിഞ്ഞ മുനിയലക്ഷ്‌മിയ്‌ക്ക് കൗമാരക്കാരി ഉള്‍പ്പടെ നാല് മക്കളാണുള്ളത്. മാര്‍ച്ച് 28നാണ് ആണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മുനിയ ലക്ഷ്‌മിയെ
മകൾ കൊലപ്പെടുത്തിയത്.
Story Highlights: Seventeen-year-old girl arrested for killing mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here