ഹിന്ദുക്കള്‍ ഉള്‍പ്പെടെ ഏത് വിഭാഗത്തേയും ന്യൂനപക്ഷമായി സംസ്ഥാനങ്ങള്‍ക്ക് പ്രഖ്യാപിക്കാം; കേന്ദ്രം സുപ്രിംകോടതിയോട്

ഹിന്ദുക്കള്‍ ഉള്‍പ്പെടെ ഏത് മതവിഭാഗത്തേയും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ആ സംസ്ഥാനത്തെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഹിന്ദു വിഭാഗങ്ങള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മറുപടി. ഹിന്ദുക്കള്‍ ന്യൂനപക്ഷ വിഭാഗമായ പത്ത് സംസ്ഥാനങ്ങളുണ്ടെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ ഈ സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.(States Can Declare A Community Minority centre in sc)
ഓരോ സംസ്ഥാനങ്ങളിലേയും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ഹര്‍ജി സമര്‍പ്പിച്ചത്. ജമ്മു കശ്മീര്‍, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, ലക്ഷദ്വീപ്, മണിപ്പൂര്‍, പഞ്ചാബ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളില്‍ ഹിന്ദു, ജൂത, ബഹായിസം വിഭാഗങ്ങള്‍ ന്യൂനപക്ഷമാണെന്ന് ഹര്‍ജിയിലുണ്ട്. ഈ വിഭാഗങ്ങള്‍ ന്യൂനപക്ഷമായ സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനും അനുമതി നല്‍കണമെന്നും ഹര്‍ജിക്കാരന്‍ സുപ്രിംകോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
Read Also : ‘നമസ്‌കാര്‍, ഇന്ത്യ ഹാസ് അച്ചീവ്ഡ്….’; കൊവിഡ് കോളര്‍ ട്യൂണ്‍ നിര്‍ത്താന്‍ ആലോചിച്ച് സര്‍ക്കാര്‍
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ന്യൂനപക്ഷ സമുദായത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും പല സംസ്ഥാനങ്ങളിലും ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കല്ല ലഭിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള ചുമതല സംസ്ഥാനങ്ങളെ ഏല്‍പ്പിച്ചാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാനാവൂ എന്നും ഹര്‍ജിക്കാരന്‍ സുപ്രിംകോടതിയെ അറിയിച്ചു.
Story Highlights: States Can Declare A Community Minority centre in sc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here