Advertisement

ചെമ്പൂച്ചിറയിലെ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണവീഴ്ച; വിശദീകരണവുമായി കിഫ്ബി

March 29, 2022
Google News 2 minutes Read
chemboochira school kiifb explanation

തൃശൂർ ചെമ്പൂച്ചിറയിലെ സ്‌കൂൾ കെട്ടിടത്തിന്റെ നിർമാണവീഴ്ചയിൽ വിശദീകരണവുമായി കിഫ്ബി. ചെമ്പൂച്ചിറ സ്‌കൂൾ കെട്ടിടത്തിന്റെ കരാറുകാരന് പണം നൽകിയിട്ടില്ലെന്ന് കിഫ്ബി അറിയിച്ചു. ( chemboochira school kiifb explanation )

‘കെട്ടിടം പൊളിക്കാനുള്ള ചെലവ് കരാറുകാന്റെ ബാധ്യതയാണ്. പ്രാഥമിക പരിശോധനയിൽ തന്നെ ഗുണനിലവാരത്തിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. ഗുണനിലവാരം ഉറപ്പുവരുത്തി മാത്രമേ കരാറുകാരന് പണം നൽകൂ’- കിഫ്ബി അറിയിച്ചു.

Read Also : ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ് എന്ന പേരിൽ പുതിയ പ്രോജക്റ്റ്; ഭൂമി ഏറ്റെടുക്കാൻ കിഫ്ബി വായ്പ നൽകും

തൃശൂർ പുതുക്കാട് മണ്ഡലത്തിലാണ് ചെമ്പൂച്ചിറ ഹയർ സെക്കണ്ടറി സ്‌കൂൾ. 2020 ൽ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ച് സ്‌കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയിരുന്നു. എന്നാൽ കെട്ടിടത്തിന്റെ പല ഭാഗത്തും ചുമരിലെയും മേൽക്കൂരയിലെയും സിമന്റ് അടർന്നുവീഴുന്ന സ്ഥിതിയിലായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുണനിലവാരമില്ലെന്നും ക്രമക്കേട് ഉണ്ടെന്നും അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ആരോപണമുയർത്തി. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വച്ച് അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപങ്ങളെ തുടർന്ന് കരാറുകാരോട് നിർമ്മാണം നിർത്തിവെക്കാൻ സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു.

Story Highlights: chemboochira school kiifb explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here