ഐപിഎൽ 2022; സഞ്ജുപ്പട ബാറ്റ് ചെയ്യും; ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡ് ചെയ്യും

രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ ഇതുവരെ 15 മത്സരങ്ങളിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും മുഖാമുഖം വന്നത്. ഇരു ടീമുകളും തമ്മില്‍ ഇഞ്ചോടിച്ച് ചരിത്രമാണ് കണക്ക് ബുക്കില്‍. ഹൈദരാബാദ് എട്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങളില്‍ ജയം രാജസ്ഥാനൊപ്പം നിന്നു. അവസാന അഞ്ച് മത്സരങ്ങളില്‍ 3-2 എന്നതാണ് ഫലനില. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരം വീതം ടീമുകള്‍ വിജയിച്ചു.(ipl 2022-srh vs rr-live cricket score)
രാജസ്ഥാൻ റോയൽസ് അന്തിമ ഇലവൻ
Rajasthan Royals: Yashasvi Jaiswal, Jos Buttler, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Riyan Parag, Ravichandran Ashwin, Nathan Coulter-Nile, Yuzvendra Chahal, Trent Boult, Prasidh Krishna
സൺറൈസേഴ്‌സ് ഹൈദരാബാദ് അന്തിമ ഇലവൻ
Sunrisers Hyderabad: Abhishek Sharma, Rahul Tripathi, Kane Williamson(c), Nicholas Pooran(w), Aiden Markram, Abdul Samad, Washington Sundar, Romario Shepherd, Bhuvneshwar Kumar, T Natarajan, Umran Malik
2013 മുതൽ രാജസ്ഥാന് വേണ്ടി കളിക്കാൻ തുടങ്ങിയ സഞ്ജു ടീമിന് വേണ്ടി 100-ാം മത്സരത്തിനാണ് ഇറങ്ങുന്നത്. ദേവ്ദത്ത് പടിക്കലിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ നിന്നാണ് രാജസ്ഥാനിലെത്തിച്ചത്. ഇവർക്കൊപ്പം ജോസ് ബട്‌ലറും രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചാഹലും ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും കളം നിറഞ്ഞാൽ എതിരാളികൾക്ക് മുന്നിൽ തോൽവിയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല.
ഭുവനേശ്വർ കുമാർ, ടി.നടരാജൻ, ഉമ്രാൻ മാലിക്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് കെയ്ൻ വില്യംസണിന് കരുത്തായി ബൗളിംഗ് നിരയിലുള്ളത്. വില്യംസണിനൊപ്പം ബാറ്റർമാരിൽ അബ്ദുൾ സമദ്, രാഹുൽ ത്രിപാഠി, അഭിഷേക് ശർമ്മ, നിക്കോളാസ് പൂരൻ, എയ്ൻ മർകറാം എന്നിവരും മികച്ച നിലവാരമുള്ളവരാണ്.
Story Highlights: ipl 2022-srh vs rr-live cricket score
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here