പാലക്കാട് കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം; ഏഴ് പേർക്ക് പരുക്ക്

പാലക്കാട് കാവശേരിയിലെ കെഎസ്ഇബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്റ്റൻ്റ് എഞ്ചിനീയറടക്കം ഏഴ് പേർക്ക് പരുക്കേറ്റു. ഇവരെ ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ അവർ മുന്നറിയിപ്പ് തന്നിരുന്നെങ്കിലും ഡയസ്നോൺ ആയതുകൊണ്ടാണ് ജോലി ചെയ്യാനെത്തിയതെന്ന് കെഎസ്ഇബി ജീവനക്കാർ 24നോട് പറഞ്ഞു.
ഓഫീസിലേക്ക് ഊണ് കഴിക്കാൻ വന്നപ്പോഴാണ് അവരുടെ പ്രകോപനമുണ്ടായതെന്ന് ജീവനക്കാരിൽ ഒരാൾ വ്യക്തമാക്കി. സംഘത്തിൽ 35 പേരോളം ഉണ്ടായിരുന്നു. കസേരയൊക്കെ എടുത്തെറിയുകയും അടിയ്ക്കുകയും ചെയ്തു. ചവിട്ടി. സിഐടിയു ജീവനക്കാർ ഇന്ന് ജോലിക്കെത്തിയില്ല എന്നും ജീവനക്കാരൻ പറഞ്ഞു. പരുക്കേറ്റവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ, പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം ലുലു മാളിന് മുന്നില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മാള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ലെന്നും പണിമുടക്കിന് എതിരല്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.
രാവിലെ ജോലിക്കെത്തിയ ലുലു ജീവനക്കാരെ സമരവുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞുനിര്‍ത്തുകയും തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. 11 മണിക്ക് മാളില്‍ ജോലിക്കെത്തണമെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്നാണ് ലുലു ജീവനക്കാര്‍ പറഞ്ഞത്. പണി മുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ലുലു ജീവനക്കാരെ സമരക്കാര്‍ തടഞ്ഞത്.
Story Highlights: kseb palakkad attack strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here