Advertisement

പള്ളിയിലെ ചുവർ ചിത്രത്തിൽ സ്ഥലത്തെ കച്ചവടക്കാരനും വികാരിയും; നീക്കം ചെയ്ത് അധികൃതർ

March 29, 2022
Google News 1 minute Read

കൃസ്ത്യൻ പള്ളിയിലെ മതവിശ്വാസവുമായി ബന്ധപ്പെട്ട ചുവർ ചിത്രത്തിൽ സ്ഥലത്തെ കച്ചവടക്കാരനും വികാരിയും. ഇറ്റലിയിലെ പുഗ്ളിയയിലുള്ള ഒരു പള്ളിയിലേക്ക് സംഭാവനയായി ലഭിച്ച ചുവർ ചിത്രത്തിലാണ് സ്ഥലത്തെ കച്ചവടക്കാരൻ്റെയും വികാരിയുടെയും ചിത്രങ്ങൾ ഉൾപ്പെട്ടത്. സംഭവം വിവാദമായതിനെ തുടർന്ന് അധികൃതർ ചിത്രം നീക്കം ചെയ്തു.

ക്രിസ്ത്രീയ വിശുദ്ധനായ സെൻ്റ് ബെനെഡിക്ടിനെ സെൻ്റ് സാബിനസ് ബിഷപ്പ് സന്ദർശിക്കുന്ന നടത്തുന്ന ചിത്രമാണ് പള്ളിക്ക് സമർപ്പിച്ചത്. 17000 യൂറോ മുടക്കി ഒരുക്കിയ ചിത്രത്തിൽ സമൂഹത്തിലെ ഉന്നതർ ഉണ്ടാവണമെന്ന ചിന്തയിലാണ് സ്ഥലത്തെ കച്ചവടക്കാരൻ്റെയും വികാരിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയതെന്ന് ചിത്രകാരൻ ഗിസപ്പെ അൻ്റോണിയോ ലോമുസിയോ പറഞ്ഞു.

Story Highlights: Religious artwork priest businessman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here