‘ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ മുന്നിൽ വച്ച് റഷ്യൻ സൈന്യം ബലാത്സംഗം ചെയ്തു’; ആരോപണവുമായി യുക്രൈൻ വനിത

റഷ്യൻ സൈന്യം തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി യുക്രൈൻ വനിത. ഭർത്താവിനെ വെടിയുതിർത്ത് കൊലപ്പെടുത്തിയതിനു ശേഷം 4 വയസ്സായ തൻ്റെ മകൻ്റെ സാന്നിദ്ധ്യത്തിലാണ് റഷ്യൻ സൈന്യം തന്നെ ലൈംഗികമായി ആക്രമിച്ചതെന്ന് അവർ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
“ഒരു തവണ വെടിയുതിർക്കുന്ന ശബ്ദം ഞാൻ കേട്ടു. പിന്നീട് ഗേറ്റ് തുറക്കുന്ന ശബ്ദവും വീട്ടിലേക്ക് കാല്പാടുകൾ വരുന്ന ശബ്ദവും കേട്ടു. ആദ്യം അവർ വളർത്തുനായയെ കൊന്നു. പിന്നീട് ഭർത്താവിനെ കൊന്നു. എൻ്റെ ഭർത്താവ് എവിടെ എന്ന് ഞാൻ നിലവിളിച്ചു. പുറത്തേക്ക് നോക്കിയപ്പോൾ അദ്ദേഹം ഗേറ്റിനരികെ നിലത്തുകിടക്കുന്നത് കണ്ടു. ഒരു യുവാവ് എൻ്റെ തലക്ക് നേരെ തോക്ക് ചൂണ്ടിയിട്ട് പറഞ്ഞു, ‘നിൻ്റെ ഭർത്താവ് ഒരു നാസി ആയതിനാൽ ഞാൻ അവനെ കൊന്നു’. പിന്നീടവർ തോക്കിൻമുനയിൽ നിർത്തി എന്നെ ബലാത്സംഗം ചെയ്തു. മിണ്ടാതിരുന്നില്ലെങ്കിൽ എന്നെ കൊന്നിട്ട് മകനെ കാണിക്കും എന്നവർ ഭീഷണിപ്പെടുത്തി. അവരെന്നോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് രണ്ട് പേരും എന്നെ ബലാത്സംഗം ചെയ്തു. അപ്പുറത്ത് എൻ്റെ മകൻ കരയുന്നത് അവർ മുഖവിലക്കെടുത്തില്ല. മുഴുവൻ സമയവും അവർ എൻ്റെ തലയ്ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു.”- അവർ പറഞ്ഞു.
Story Highlights: Russian soldiers raped Ukrainian woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here