ടേക്ക് ഓഫിന് തൊട്ടുമുമ്പ് തൂണ് ഇടിച്ചു തകർത്ത് സ്‌പൈസ് ജെറ്റ് വിമാനം; ആളപായമില്ല

ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്‌പൈസ് ജെറ്റ് വിമാനം തൂണില്‍ ഇടിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബോയിംഗ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.(spicejet plane hits pole before take off at delhi airport)
Read Also : ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും
ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
വിമാനത്തിന്റെ വലതു ചിറകാണ് തൂണില്‍ ഇടിച്ചത്. ചിറകിനും തൂണിനും കേടുപാടുകള്‍ സംഭവിച്ചു. ജമ്മുവിലേക്ക് പോകാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിയതായി സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.
Story Highlights: spicejet plane hits pole before take off at delhi airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here