‘സുള്ളി ഡീല്‍സ്’ പ്രതികള്‍ക്ക് ജാമ്യം; മാനുഷിക പരിഗണന നല്‍കുന്നുവെന്ന് കോടതി

ഏറെ വിവാദമായ സുള്ളി ഡീല്‍ഡ് മൊബൈല്‍ ആപ്ലിക്കേഷന്റെ സൂത്രധാരന്മാര്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. കേസിലെ പ്രതികളായ നീരജ് ബിഷ്‌ണോയിക്കും ഓംകാരേശ്വര്‍ ഠാക്കുറിനുമാണ് ജാമ്യം ലഭിച്ചത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.(Sulli Deals” App Creators Get Bail On Humanitarian Grounds)
പ്രതികള്‍ ആദ്യമായാണ് ഇത്തരം ഒരു കുറ്റകൃത്യം നടത്തിയതെന്നും ഇവരെ ഇനിയും തടവിലിടുന്നത് നല്ലതാകില്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കരുതെന്നും പരാതിക്കാരെ ഭീഷണിപ്പെടുത്തരുതെന്നും പ്രതികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മുസ്ലീം സ്ത്രീകള്‍ വില്‍പ്പനയ്ക്ക് എന്ന പേരില്‍ വിവാദമായ സുള്ളി ഡീല്‍സ് ആപ്പുമായി ബന്ധപ്പെട്ടവരെ ജനുവരി മാസത്തിലാണ് അറസ്റ്റ് ചെയ്തിരുന്നത്. ട്വിറ്ററില്‍ ഗ്രൂപ്പുണ്ടാക്കി മുസ്ലീം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്താനും പ്രതികള്‍ ശ്രമം നടത്തിയിരുന്നു.
ഓപണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ജിറ്റ്ഹബ് വഴിയുള്ള ആപ്പായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരികള്‍, ഗവേഷകര്‍ തുടങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങളാണ് ആപ്പ് ദുരുപയോഗം ചെയ്തിരുന്നത്.
Story Highlights: “Sulli Deals” App Creators Get Bail On Humanitarian Grounds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here