‘ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി’; കൊളോമ്പോയിലെ ബിംസ്റ്റെക് ഉച്ചകോടിയിൽ ട്വന്റിഫോർ വാർത്താ സംഘം പങ്കെടുക്കും

‘ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടക്കുന്ന കൊളോമ്പോയിലെ ബിംസ്റ്റെക് ഉച്ചകോടിയിൽ ട്വന്റിഫോർ വാർത്താ സംഘം പങ്കെടുക്കും. വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഉച്ചകോടിയിൽ ഇന്ന് നടക്കുക. ബന്ദാരനായകെ കൺവെൻഷണൽ സെന്ററിൽ നിന്ന് ട്വന്റിഫോർ പ്രതിനിധി ആർ രാധാകൃഷ്ണൻ തത്സമയം ചേരും. ഏഴ് രാജ്യങ്ങളുടെ ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ഇന്നലെ ശ്രീലങ്കയിലെത്തിയിരുന്നു. ഉന്നത ശ്രീലങ്കന്‍ നേതാക്കളുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.(team twentyfour will attend BIMSTEC live)
Read Also : ഓസ്‌കർ സ്വന്തമാക്കി സഹോദരങ്ങൾ; മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ബില്ലി ഐലിഷിനും ഫിനിയസ് ഓ കോണലിനും
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ലങ്കയ്ക്ക് ഇന്ത്യ സഹായം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ നാല്പതിനായിരം ടൺ അരിയും ഡീസലും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിരുന്നു. ചൈനയും രണ്ടായിരം ടൺ അരി ശ്രീലങ്കയിലെക്ക് അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബിംസ്റ്റെക് (ബേയ് ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടിസെക്ടറല്‍ ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് കോ- ഓപറേഷന്‍).
ഏഴ് അംഗരാഷ്ട്രങ്ങളടങ്ങിയ ബിംസ്റ്റെക് പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന ഏഴ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ്. ലോക ജനസംഖ്യയുടെ 22 ശതമാനം ഈ ഏഴ് രാജ്യങ്ങളിലുമായി ജീവിക്കുന്നു. ഏഴ് രാഷ്ട്രങ്ങളുടെയും സംയുക്ത ജിഡിപി 2.7 ട്രില്യൺ അമേരിക്കൻ ഡോളറാണ് എന്നതും ഈ സംഘടനയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
അതേസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പെട്രോളിന്റെ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ. ഒറ്റ ദിവസം കൊണ്ട് 20 ശതമാനം ഉയർച്ചയാണ് പെട്രോളിന് ഉണ്ടായത്. കഴിഞ്ഞ ദിവസം വരെ 254 രൂപയുണ്ടായിരുന്ന പെട്രോൾ വില ശനിയാഴ്ച മുതൽ 303 രൂപയായി വർധിച്ചു. 25 ശതമാനം വിലകൂട്ടി രണ്ടാഴ്ച പൂർത്തിയാകും മുന്നേയാണ് ഈ പുതിയ വർധന.
Story Highlights: team twentyfour will attend BIMSTEC live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here