Advertisement

കണ്ണടച്ച് പിന്തുണയ്ക്കാനാകില്ല, ബദൽ സാധ്യതകൾ തേടണം; കത്തോലിക്ക സഭ

March 30, 2022
Google News 1 minute Read

സില്‍വല്‍ലൈന്‍ പദ്ധതിയെ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് കത്തോലിക്ക സഭ. ജനങ്ങളുടെ ആശങ്ക മാറ്റുന്നതിന് നടപടി സ്വീകരിക്കാത്തത് സംശയം ജനിപ്പിക്കുന്നു. സ്വകാര്യ ഭൂമിയില്‍ സര്‍വേ നടത്തുന്നതും കല്ലിടുന്നതും ആശങ്കാജനകമാണ്. സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ബദല്‍ മാര്‍ഗം തേടണമെന്നും സഭയുടെ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.

സാമ്പത്തികവും സാമൂഹികവുമായ നിരവധി ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുണ്ട്. പൊലീസിനെ രം​ഗത്തിറക്കി ബലം പ്രപയോ​ഗിച്ച് നടത്തുന്ന സർവേകളും കല്ല് സ്ഥാപിക്കലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ കടപ്പെട്ടിരിക്കുന്ന സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത് ആശങ്കാ ജനകമാണ്. സാധാരണ ജനങ്ങളിലുണ്ടാകുന്ന ഭീതി ​ഗൗരവമായി എടുത്തേ മതിയാകൂ എന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

പദ്ധതിയുടെ പേരിൽ കുടിയിറക്കപ്പെടുന്ന ആയിരത്തിലധികം കുടുംബങ്ങൾ കേരളത്തിലുണ്ട്. അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പകരം ബലപ്രയോ​ഗം നടത്തി അടിച്ചമർത്തുന്ന രീതി അംഗീകരിക്കാനാകില്ല. സാമ്പത്തിക തകർച്ചയിലേക്ക് സംസ്ഥാനം നീങ്ങുന്നുവെന്ന മുന്നറിയിപ്പ് സിഎജിയും നിരവധി സാമ്പത്തിക വിദ​ഗ്ധരും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭീമമായ തുക വായ്പ എടുത്ത് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും കത്തോലിക്ക സഭ കൂട്ടിച്ചേർത്തു.

Story Highlights: govt should seek alternatives catholic church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here