“ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ”; ആകാംഷ നിറച്ച് ജനഗണമന ട്രെയ്‌ലർ…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് സിനിമ ‘ജനഗണമന’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സാധാരാണ ട്രൈലറുകളിൽ നിന്ന് വ്യത്യസ്ഥമായി ചിത്രത്തിൽ സീക്വൻസുകൾ ഒരുമിപ്പിക്കുന്നതിന് പകരം ചിത്രത്തിലെ ഒരു സീനാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കൂടിയാണ് ജനഗണമന.
ശ്രീ ദിവ്യ, ധ്രുവൻ, ശാരി, ഷമ്മി തിലകൻ, രാജാ കൃഷ്ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരസു, വിനോദ് സാഗർ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്ണൻ, വിജയകുമാർ, വൈഷ്ണവി വേണുഗോപാൽ, ചിത്ര അയ്യർ, ബെൻസി മാത്യുസ്, ബെൻസി മാത്യുസ്, എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഷാരിസ് മുഹമ്മദാണ് ‘ജനഗണമന’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റീഫനും ആണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു പൊളിറ്റിക്കൽ മൂവിയാണ് ജനഗണമന. രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലമെന്ന് നേരത്തെ ഇറങ്ങിയ ട്രെയിലറിൽ സൂചിപ്പിച്ചിരുന്നു. ഏപ്രില്‍ 28 നാണു ചിത്രം റീലീസ് ചെയ്യുക.
Story Highlights: Janaganamana malayalam movie trailer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here