മൂഡ് സ്വിംഗ്‌സല്ല ബൈപോളാർ; ഇന്ന് ലോകബൈപോളാർ ദിനം…

എല്ലാ വർഷവും മാർച്ച് 30 ലോക ബൈപോളാര്‍ ദിനമായാണ് ആചരിക്കുന്നത്. മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം ആളുകളിലേക്ക് എത്തിക്കാനും അതിനെകുറിച്ച് അവബോധം സൃഷ്ടിക്കാനുമാണ് ഈ ദിവസങ്ങൾ ആചരിക്കുന്നത്. പ്രതിവർഷം മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ആളുകളുടെ എണ്ണത്തിൽ വൻവർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബൊപോളാർ ദിനത്തിന്റെ പ്രത്യേകതയെ കുറിച്ച് അറിയണമെങ്കിൽ ആ രോഗത്തെ കുറിച്ച് അറിയേണ്ടത് പ്രധാനപ്പെട്ട ഒന്നാണ്. എന്താണ് ബൈപോളാർ ഡിസോർഡർ?
ഏറെ തെറ്റിധാരണകൾ നിലവിലുള്ള രോഗാവസ്ഥ കൂടിയാണ് ബൈപോളാർ. പലപ്പോഴും വിഷാദരോഗത്തെയും സമയന്ധിതമായി വരുന്ന സമ്മര്‍ദ്ദങ്ങളെയുമെല്ലാം ബൈപോളാറായി കണക്കാക്കാറുണ്ട്. എന്നാൽ വിഷാദരോഗത്തിൽ നിന്ന് വ്യത്യസ്തമായ അവസ്ഥയാണ് ബൈപോളാർ. പല ഘട്ടങ്ങളിലായി വിഷാദമടക്കമുള്ള പല പ്രശ്‌നങ്ങളും ഈ രോഗാവസ്ഥയുടെ ഭാഗമായി വരാറുണ്ട്. ഗുരുതരമായ വിഷാദം, നേരിയ തോതിലുള്ള വിഷാദം, ഹൈപ്പോമാനിയ, മാനിയ തുടങ്ങിയ അവസ്ഥകളെല്ലാം ബൈപോളാറിന്റെ ഭാഗമായി കാണപ്പെടാം.
ചികിത്സ ആവശ്യമായ രോഗമായതിനാൽ വിദഗ്ധരുടെ സഹായത്തോടെ മാത്രമേ ഈ രോഗം സ്ഥിരീകരിക്കാൻ പാടുള്ളു. മാനസികമായി നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ സ്വയം ചികിത്സിക്കുന്ന പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. അത് രോഗാവസ്ഥ കൂടുതൽ വഷളാക്കാനുള്ള സാധ്യത ഏറെയാണ്. ബൈപോളാർ ചികിത്സിക്കാതെ തുടർന്നാൽ രോഗം കൂടുതൽ സങ്കീർണമാകാൻ വഴിയൊരുക്കും.
Read Also : എന്താണ് ജേഡ പിങ്കറ്റിനെ ബാധിച്ച ‘അലോപേഷ്യ’ എന്ന രോഗം ? ലക്ഷണങ്ങൾ എന്തെല്ലാം ? ചികിത്സയുണ്ടോ ?
ഇഷ്ടപെട്ട വിഷയങ്ങളോട് മടുപ്പ് തോന്നുക, ആത്മവിശ്വാസം നഷ്ടപ്പെടുക, ഊര്‍ജ്ജസ്വലത കുറയുന്ന അവസ്ഥ, തീരുമാനമെടുക്കാന്‍ വിഷമിക്കുക, ഉറക്കത്തിന്റെയും ഭക്ഷണത്തിന്റെയും ക്രമം തെറ്റുക തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടാം. അതുപോലെ മാനിയാക് സ്റ്റേജിൽ സന്തോഷത്തോടുള്ള ആധിക്യം, ഊര്‍ജ്ജസ്വലത വര്‍ധിക്കുക, ഉറക്കം കുറവ്, കൂടുതൽ ചിന്തകള്‍ അധികരിക്കുക, സംസാരം കൂടുക തുടങ്ങിയ ലക്ഷണങ്ങളും കാണാം.
Story Highlights: World Bipolar Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here