Advertisement

മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം

March 31, 2022
Google News 2 minutes Read
remove mask in Maharashtra

മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായ കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ( remove mask in Maharashtra )

സംസ്ഥാനത്തെ കൊറോണ സ്ഥിതിഗതികള്‍ വിലയിരുത്താനും, നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് നിന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്ത് കളയാന്‍ തീരുമാനിച്ചത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പിന്തുണയോടെയാണ് തീരുമാനം. ശനിയാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് പാര്‍പ്പിട മന്ത്രി ജിതേന്ദ്ര അവ്ഹാദ് ഷരേദ് പറഞ്ഞു.

Read Also : യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ

പ്രതിദിനം ലക്ഷക്കണക്കിന് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ബുധനാഴ്ച വെറും 119 പേരുടെ സാമ്പിളുകള്‍ മാത്രമാണ് പോസിറ്റീവ് ആയത്. നിലവില്‍ 939 പേരാണ് ചികിത്സയില്‍ ഉള്ളത്. പ്രതിദിന മരണത്തിലും കുറവുണ്ടായിട്ടുണ്ട്.

Story Highlights: Cabinet decides to remove mask in Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here