Advertisement

ഗവര്‍ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദേശിച്ച് സ്വകാര്യബില്‍; നിര്‍ണായക നീക്കവുമായി സിപിഐഎം

March 31, 2022
Google News 1 minute Read
constitutional amendment to appoint governor

ഗവര്‍ണര്‍ നിയമനത്തില്‍ ഭേദഗതി നിര്‍ദേശിച്ച് സ്വകാര്യ ബില്ലുമായി സിപിഐഎം. ഗവര്‍ണറെ രാഷ്ട്രപതി ശുപാര്‍ശ ചെയ്യുന്ന രീതി മാറണമെന്നാണ് നിര്‍ദേശം. എംഎല്‍എമാരും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തെരഞ്ഞെടുക്കണം. ഡോ.വി ശിവദാസന്‍ എംപിക്കാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഭരണഘടനയുടെ 153, 155, 156 അനുഛേദങ്ങള്‍ ഭേദഗതി ചെയ്യണമെന്നാണ് സ്വകാര്യബില്ലിലെ ആവശ്യം.

2007ലെ പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് നിയമിക്കപ്പെടുന്ന ഗവര്‍ണര്‍ ആ സ്ഥാനത്ത് തുടരുന്നത് തന്നെ രാഷ്ട്രപതിയുടെ ഇഷ്ടമനുസരിച്ച് മാത്രമാണ്. അതേസമയം ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിച്ചേ തീരുമാനിക്കാവൂ എന്നും ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

Read Also : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് അപമാനം; വി.ഡി. സതീശന്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടെ ഗവര്‍ണറുടെ അധികാര പരിധിയില്‍ സര്‍ക്കാര്‍ കൈകടക്കാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. ഗവര്‍ണറുടെ നിയമനത്തെ എതിര്‍ത്ത് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.

Story Highlights: constitutional amendment to appoint governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here