റമദാനില്‍ പകല്‍ സമയങ്ങളില്‍ റെസ്റ്റോറന്റുകളും കഫേകളും തുറക്കരുതെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി

റമദാനില്‍ പകല്‍ സമയങ്ങളില്‍ റെസ്റ്റോറന്റുകളും കഫേകളും തുറക്കരുതെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി. നോമ്പ് സമയങ്ങളില്‍ റെസ്റ്റോറന്റുകളും കഫേകളും അടച്ചിടണമെന്നും ഔദ്യോഗിക ഇഫ്താര്‍ സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമേ തുറക്കാവൂ എന്നും അധികൃതര്‍ നിര്‍ദേശം നല്‍കി. ശുചീകരണത്തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായും മുന്‍സിപ്പാലിറ്റി അറിയിച്ചു.
മുനിസിപ്പല്‍ ഡയറക്ടര്‍ അഹമ്മദ് അല്‍ മന്‍ഫൂഹി ആണ് കുവൈത്ത് മുനിസിപ്പാലിറ്റി ഭരണസമിതി കൈകൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ റെസ്റ്റോറന്റുകളുടെയും കോഫീ ഷോപ്പുകളുടെയും ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയത്. റമദാന്‍ ഒന്ന് മുതല്‍ പകല്‍ സമയങ്ങളില്‍ റെസ്റ്റോറന്റുകളും കഫേകളും അടച്ചിടാനാണ് നിര്‍ദേശം. ഔദ്യോഗിക ഇഫ്താര്‍ സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമേ സ്ഥാപനങ്ങള്‍ തുറക്കാവൂ. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Story Highlights: Kuwait to close eateries, cafes during Ramadan fasting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here