കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തി; 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം ചാക്കയിൽ കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കാട്ടാക്കട സ്വദേശികളായ 3 പേരെ കസ്റ്റഡിയിൽ എടുത്തു. കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സുമേഷിനെയും സുഹൃത്തിനെയും ഗുരുതരമായി പരുക്കേറ്റ നിലയിൽ റോഡരുകിൽ കണ്ടെത്തിയത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം തങ്ങൾ സഞ്ചരിച്ച കാർ ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. വാഹന അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണമാണെന്നും ബോധപൂർവ്വം നടത്തിയ അപകടമാണെന്നും കണ്ടെത്തുന്നത്. കാറിൽ ഉണ്ടായിരുന്ന കാട്ടാക്കട സ്വദേശികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Story Highlights: murder case accused killed goons attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here