Advertisement

ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

March 31, 2022
Google News 2 minutes Read
pak

പാക്കിസ്താൻ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ വെടിവയ്പിൽ സൈനിക ക്യാപ്റ്റൻ ഉൾപ്പടെ രണ്ട് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ ദക്ഷിണ വസീരിസ്ഥാനിലെ മകിന്‍ നഗരത്തിലാണ് ആക്രമണം നടന്നത്. ക്യാപ്റ്റൻ സാദ് ബിൻ അമീർ (25), ലാൻസ് നായിക് റിയാസ് (37) എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നേരത്തെ പാകിസ്താനിലെ വടക്കൻ വസീറിസ്ഥാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

Read Also : ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

മാര്‍ച്ച് 28ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് ഇപ്പോൾ സൈന്യം അറയിച്ചിരിക്കുന്നത്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈനിക നടപടി. ദക്ഷിണ വസീരിസ്ഥാന്‍ അടങ്ങുന്ന ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയില്‍ തെഹരീക്ക് ഇ താലിബാന്‍-പാകിസ്ഥാന്‍(ടിടിപി) തുടങ്ങിയ ഭീകര സംഘടനകളെ അമര്‍ച്ച ചെയ്യാനുള്ള പോരാട്ടത്തിലാണ് പാകിസ്താന്‍ സൈന്യം.

ജല്ലാർ കോട്ടയുടെ വിവിധ സ്ഥലങ്ങളിൽ തീവ്രവാദികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് പാകിസ്താൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Story Highlights: Two Pakistani soldiers killed in clashes with terrorists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here