ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
March 31, 2022
2 minutes Read

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഡൽഹിയിൽ ഇന്നും ശക്തമായ ഉഷ്ണക്കാറ്റ് തുടരും. ( heatwave warning in north india )
നഗരത്തിൽ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി വരെ ഉയർന്നുനേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ആർ.കെ ജീനാമണി അറിയിച്ചു. അടുത്ത 2 ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ വിദർഭ, മറാക്ക്വാഡ, പശ്ചിമ രാജസ്ഥാൻ, ഗുജറാത്ത് പശ്ചിമ മധ്യ പ്രദേശ് എന്നിവിടങ്ങളിൽ താപ നില 40-41 ഡിഗ്രിയിലെത്തി. താപ നില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ കൂടിയേക്കാമെന്നാണ് റിപ്പോർട്ട്.
ദക്ഷിണ പഞ്ചാബ്, ദക്ഷിണ ഹരിയാന, ഉത്തർ പ്രദേശ്, ഡൽഹി, ബിഹാർ, മധ്യ പ്രദേശ്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ചൂടുകാറ്റിനും സാധ്യതയുണ്ട്.
Story Highlights: heatwave warning in north india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement