വിലകുറച്ച് കാണല്ലേ…; മുഖം തിളങ്ങാന്‍ ഇനി വാഴപ്പഴം ഉപയോഗിക്കാം

വാഴപ്പഴമില്ലാതെ മലയാളികള്‍ക്ക് യാതൊരു ആഘോഷവുമില്ല. പുട്ടിനൊപ്പവും പായസത്തിനൊപ്പവും പലഹാരങ്ങള്‍ക്കൊപ്പവും പലര്‍ക്കും പഴം നിര്‍ബന്ധമാണ്. നമ്മുടെയെല്ലാം വീട്ടില്‍ സുലഭമായി ലഭിക്കുന്ന ഈ വാഴപ്പഴം രുചിയോടെ കഴിക്കാന്‍ മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അത്യുത്തമമാണെന്ന് അറിയാമായിരുന്നോ? വാഴപ്പഴത്തിന്റെ ചില ഗുണങ്ങള്‍ പരിശോധിക്കാം. (beauty benefits of banana)
എണ്ണമയം കുറയ്ക്കുന്നു
ചര്‍മ്മം ആഴത്തില്‍ വൃത്തിയാക്കാന്‍ വാഴപ്പഴം വളരെയധികം സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ അധികമായുള്ള സെബവും മൃതകോശങ്ങളും നീക്കം ചെയ്യാന്‍ വാഴപ്പഴം അടങ്ങിയ ഫേസ്പാക്കുകള്‍ ഉപയോഗിക്കാം.
ചര്‍മ്മം എളുപ്പത്തില്‍ പ്രായമാകുന്നത് തടയുന്നു
ചുളിവുകളും വരകളും വീണ് ചര്‍മം വേഗം പ്രായമാകുന്നത് തടയാന്‍ വാഴപ്പഴത്തോളം ഗുണം ചെയ്യുന്ന വസ്തുക്കള്‍ കുറവാണ്. പഴത്തിലുള്ള ആന്റിഓക്‌സിഡന്റുകള്‍ പ്രകൃതിദത്ത ബോടോക്‌സായി പ്രവര്‍ത്തിച്ച് ചുളിവുകള്‍ വീഴാനുള്ള സാധ്യത കുറയ്ക്കുന്നു.
Read Also : ആന്റമാനിലേക്ക് പോകാന്‍ പ്ലാനുണ്ടോ?; അറിഞ്ഞിരിക്കാം ഈ അഞ്ച് കാര്യങ്ങള്‍
മുഖക്കുരുവില്‍ നിന്ന് മോചനം നേടാനും വാഴപ്പഴം
വൈറ്റമിന്‍ എ, സിങ്ക്, മാംഗനീസ് എന്നിവയുടെ കലവറയാണ് വാഴപ്പഴം. ഇവ ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജിയെ ഇല്ലാതാക്കി ചര്‍മ്മം ആരോഗ്യ പൂര്‍ണമാകാന്‍ സഹായിക്കുന്നു. വാഴപ്പഴം ഫേസ്പാക്കായി ആഴ്ചയില്‍ രണ്ടോ മുന്നോ ദിവസം മുഖത്തുപുരട്ടുന്നത് മുഖക്കുരു മൂലമുണ്ടാകുന്ന ചുവന്ന പാടുകള്‍ കുറയ്ക്കാനും സഹായിക്കുന്നു.
ഇത് കൂടാതെ വാഴപ്പഴം നന്നായി ഉടച്ച് തലയില്‍ പുരട്ടുന്നത് താരന്‍ മാറാനും മുടി വളരാനും സഹായിക്കും.
Story Highlights: beauty benefits of banana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here