Advertisement

പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

April 1, 2022
Google News 3 minutes Read

ആലപ്പുഴ പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പറവുർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസാണ് മരിച്ചത്.50 വയസായിരുന്നു.(body of a housewife was found burnt at punnapra)

Read Also : യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ

ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം നടക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ ആസ്പിൻവാളിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: body of a housewife was found burnt at punnapra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here