Advertisement

ദഹന പ്രശ്‌നങ്ങള്‍ അകറ്റും, ഭാരം കുറയ്ക്കും; പെരുംജീരകത്തിന്റെ പെരുമ ചെറുതല്ല

April 1, 2022
Google News 2 minutes Read
fennel seeds benefits

പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. കോപ്പര്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, വിറ്റാമിന്‍ സി, ഇരുമ്പ്, സെലിനിയം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് പെരുംജീരകം. മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതില്‍ പെരുംജീരകം പ്രധാന പങ്കുവഹിക്കുന്നു. ( fennel seeds benefits )

കാന്‍സര്‍ സാധ്യത കുറയ്ക്കാനും പെരുംജീരകം മികച്ചതാണ്. പെരുംജീരകത്തിലെ ‘അനെത്തോള്‍’ എന്ന സംയുക്തം സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിനും വ്യാപിക്കുന്നത് തടയുന്നതിനും ഫലപ്രദമാണെന്നും പഠനങ്ങള്‍ പറയുന്നു. പെരുംജീരകത്തിലെ അനെത്തോള്‍ എന്ന സംയുക്തം മുലയൂട്ടുന്ന അമ്മമാരില്‍ പാല്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

പെരുംജീരകത്തില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഈ പോഷകം കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതിന് പ്രധാനമാണ്. പെരുംജീരകം ചായ ദഹനനാളത്തെ ആരോഗ്യകരമാക്കാന്‍ സഹായിക്കുന്നു. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീരിലെ നൈട്രൈറ്റിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണെന്നും ജേര്‍ണല്‍ ഓഫ് ഫുഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

Read Also : യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ

പെരുംജീരകം പൊട്ടാസ്യത്തിന്റെ വളരെ സമ്പന്നമായ ഉറവിടം കൂടിയാണ്, പൊട്ടാസ്യം കോശങ്ങളുടെയും ശരീരദ്രവങ്ങളുടെയും അവശ്യ ഘടകമായതിനാല്‍, ഇത് നിങ്ങളുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ദഹനപ്രശ്‌നങ്ങളോട് വിട പറയാന്‍ പെരുംജീരകം ചായ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
പെരുംജീരകം ചായ ദഹനം സുഗമമാക്കാന്‍ സഹായിക്കും. ഈ ചായ പേശികളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല, രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ച രീതിയില്‍ നിലനിര്‍ത്തുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഈ ചായ നല്ലതാണ്. പെരുംജീരകം ആസ്ത്മ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് പെരുംജീരകം. പെരുംജീരകം ചായ കുടിക്കുന്നത് ആര്‍ത്തവ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

പെരുംജീരക ചായ തയാറാക്കാം

രണ്ട് കപ്പ് വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ പെരുംജീരകം ചേര്‍ത്ത് നല്ല പോലെ തിളപ്പിക്കുക. ചൂടായ ശേഷം അല്‍പം പുതിന ഇല ചേര്‍ക്കുക. രണ്ടോ മൂന്നോ മിനിറ്റ് വീണ്ടും തിളപ്പിക്കുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ( ആവശ്യമുള്ളവര്‍ക്ക് തേന്‍ ചേര്‍ക്കാവുന്നതാണ്). ദിവസവും ഒരു ഗ്ലാസ് പെരുംജീരകം ചായ കുടിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റുന്നു.

Story Highlights: fennel seeds tea benefits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here