Advertisement

മാണി സി കാപ്പനും വി ഡി സതീശനും യുഡിഎഫ് വേദിയിൽ; തിടുക്കത്തിൽ വേദി വിട്ട് മാണി സി കാപ്പൻ

April 1, 2022
Google News 2 minutes Read

കോട്ടയത്ത് മാണി സി കാപ്പനും വി ഡി സതീശനും ഒരുമിച്ച് യുഡിഎഫ് വേദിയിൽ. വി ഡി സതീശൻ എത്തിയതോടെ മാണി സി കാപ്പൻ വേദി വിട്ടു. തനിക്ക് തിടുക്കമുണ്ടെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷാൾ അണിയിച്ച ശേഷമായിരുന്നു മാണി സി കാപ്പന്റെ മടക്കം. (mani c kappan,vdsatheesan meets at kottayam)

പരിപാടിയിൽ നിന്ന് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടുനിന്നു. മാണി സി കാപ്പൻ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് വി ഡി സതീശൻ വേദിയിലേക്ക് എത്തിയത്. ഇരുവരും പരസ്പരം ആശ്ലേഷിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വേദിയിലുണ്ടായിരുന്നു.

Read Also : കടലും കടന്ന് അങ്ങ് സൗദിയിൽ; ബൈക്കിൽ ലോകം ചുറ്റി റെക്കോർഡ് സൃഷ്ടിക്കാൻ ദിൽഷാദ്…

സിൽവർ ലൈൻ സമരത്തിന്റെ ഭാഗമായുള്ള ജനകീയ സദസിലാണ് ഇരുവരും പങ്കെടുത്തത്. അസംതൃപ്‌തി അവസാനിച്ചു ഇപ്പോൾ യുഡിഎഫിൽ സംതൃപ്തി മാത്രമെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൂടാതെ ഐഎൻടിയുസി കോൺഗ്രസിന്റെ ഔദ്യോഗിക സംഘടനയെന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിഡി സതീശൻ പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി ഐഎൻടിയുസി നടത്തിയ പ്രതിഷേധത്തെ കുറിച്ച് സംസാരിക്കവെയാണ് വിഡി സതീശൻ ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന വിവാദ പരാമർശം നടത്തിയത്. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുകളുടെ സംഘടനയാണ് ഐഎൻടിയുസി എന്നായിരുന്നു സതീശന്റെ വിശദീകരണം.

അതേസമയം പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശനെതിരായ ഐഎന്‍ടിയുസി പ്രകടനത്തെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍. പറയേണ്ട സമയമല്ല ഇതെന്ന് ആര്‍.ചന്ദ്രശേഖരന്‍. ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. പ്രതിഷേധങ്ങള്‍ പാടില്ലെന്നും അദ്ദേഹം വൈക്കത്ത് പറഞ്ഞു.

Story Highlights: mani c kappan,vdsatheesan meets at kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here