Advertisement

ഗ്രൗണ്ടിൽ ചാടിക്കടന്ന് കഴുത്തിൽ ചുറ്റിപ്പിടിച്ച് ആരാധകന്റെ സെൽഫി; തള്ളി മാറ്റി മെസ്സി; വിഡിയോ

April 1, 2022
Google News 3 minutes Read
messi angry after photo with fan

ഫുട്‌ബോൾ ഇതിഹാസം മെസ്സിയോടൊപ്പം ഒരു സെൽഫിയെങ്കിലും എടുക്കുക എന്നത് ഏതൊരു ഫുട്‌ബോൾ ആരാധകന്റേയും സ്വപ്‌നമാണ്. എന്നാൽ ആ സ്വപ്‌നത്തിനായി നിങ്ങൾ ഏതറ്റം വരെ പോകും ? ഗാലറയിൽ നിന്ന് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങി മെസ്സിയെ വലിച്ച് ഫ്രെയിമിലാക്കിയിരിക്കുകയാണ് ഒരു ആരാധകൻ !

വിഡിയോയിൽ മെസ്സി രോക്ഷാകുലനാകുന്നതും കാണാം. പക്ഷേ അതൊന്നും ജോഷ്വ ഗാർസോണിനെ തളർത്തിയില്ല. ജോഷ്വ തന്നെയാണ് വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.

‘നമ്മൾ ഒരു തവണ മാത്രമേ ജീവിക്കുകയുള്ളു. എനിക്ക് ഒന്ന് തന്നെ ധാരാണം, കാരണം ഞാൻ ഏറ്റവും വലിയ കളിക്കാരനായ ലയണൽ മെസ്സിയെ കണ്ടുമുട്ടി. മനോഹരമായ ഫുട്‌ബോൾ കളിയിലൂടെ എനിക്ക് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന മെസി, നിങ്ങൾക്ക് നന്ദി. എനിക്ക് നിങ്ങളോടും ഈ കളിയോടും പ്രണയമാണ്’- ജോഷ്വ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Read Also : കടലും കടന്ന് അങ്ങ് സൗദിയിൽ; ബൈക്കിൽ ലോകം ചുറ്റി റെക്കോർഡ് സൃഷ്ടിക്കാൻ ദിൽഷാദ്…

ജോഷ്വയുടെ ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. നിരവധി പേരാണ് പോസ്റ്റിൽ അഭിനന്ദനമറിയിച്ച് കമന്റുമായി എത്തിയത്.

Story Highlights: messi angry after photo with fan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here