Advertisement

കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പ്പാപ്പയുടെ ഉത്തരവ്; അങ്കമാലി അതിരൂപതയ്ക്ക് കത്തയച്ചു

April 1, 2022
Google News 2 minutes Read

കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പ്പാപ്പയുടെ ഉത്തരവ്. സിനഡ് നിര്‍ദേശപ്രകാരമുള്ള കുര്‍ബാന ഈസ്റ്ററിന് മുമ്പ് നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഉത്തരവ്. സഭയുടെ ആരാധനാക്രമം നിശ്ചയിക്കാന്‍ പരമാധികാരം സിനഡിനായിരിക്കും. സിനഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്നും മാര്‍പ്പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയ്ക്കാണ് മാര്‍പ്പാപ്പ കത്ത് മുഖേന നിര്‍ദേശം നല്‍കിയത്. (pope francis letter mass unification)

മെത്രാപ്പൊലീത്തന്‍ വികാരി, വൈദികര്‍, വിശ്വാസികള്‍ എന്നിവരെ മാര്‍പ്പാപ്പ കത്തിലൂടെ അഭിസംബോധന ചെയ്തു. സിനഡ് തീരുമാനം നടപ്പാക്കാത്തത് വേദനാജനകമെന്നും മാര്‍പ്പാപ്പ കത്തില്‍ സൂചിപ്പിച്ചു.

Story Highlights: pope francis letter mass unification

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here