Advertisement

കേരളത്തില്‍ റമദാന്‍ വ്രതാരംഭം ഞായറാഴ്ചയെന്ന് ഹിലാല്‍ കമ്മിറ്റി

April 1, 2022
Google News 1 minute Read

മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ വ്രതാരംഭം മറ്റന്നാള്‍ മുതലെന്ന് കേരള ഹിലാല്‍ കമ്മിറ്റി. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്. ( ramadan fasting from sunday)

സൗദിയില്‍ നാളെ മുതലാണ് റമദാന്‍ വ്രതം ആരംഭിക്കുന്നത്. സൗദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായി. ഒമാനില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടര്‍ന്ന് ഞായറാഴ്ച വ്രതം ആരംഭിക്കുമെന്ന് ഒമാന്‍ മതകാര്യമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. വീടും പരിസരവും അഴുക്കുകളില്‍ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമളാനെ വരവേല്‍ക്കാനായി മസ്ജിദുകളും തയാറായി കഴിഞ്ഞു. ഇനി ഒരുമാസക്കാലം വിശ്വാസികള്‍ പകല്‍ മുഴുവന്‍ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍ മാത്രം മനസ്സ്പ്പിക്കും. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.

സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റംസാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്ക് റംസാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു.അവസാന പത്തിലെ ഒറ്റയിട്ട രാവുകള്‍ ഏറ്റവും പുണ്യകരമായ രാവുകളാണ്.ഇതില്‍ അവസാനത്തെ പത്തില്‍ പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാള്‍ പുണ്യകരവുമായ രാവാണ് ലൈലത്തുല്‍ ഖദ്ര്. ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത.രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലലിയും.

Story Highlights: ramadan fasting from sunday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here