Advertisement

റമദാന്‍: വിവിധ എമറേറ്റുകളില്‍ നിന്ന് 540 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം

April 1, 2022
Google News 2 minutes Read

പുണ്യമാസമായി കരുതുന്ന റമദാന്റെ ഭാഗമായി യുഎഇയിലെ വിവിധ എമറേറ്റുകളില്‍ നിന്നും തെരഞ്ഞെടുത്ത സ്വദേശികളും വിദേശികളുമായ 540 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവിട്ടത്. (UAE President pardons 540 prisoners ahead of Ramadan)

ക്ഷമയുടേയും മാപ്പുകൊടുക്കലിന്റേയും ത്യാഗത്തിന്റേയും സന്ദേശം ഓര്‍മിപ്പിക്കുന്ന റമദാന്‍ മാസത്തില്‍ തടവില്‍ കഴിയുന്ന പ്രീയപ്പെട്ടവരെയോര്‍ത്ത് വേദനിക്കുന്ന വീട്ടുകാര്‍ക്കായാണ് തെരഞ്ഞെടുക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു. തടവില്‍ നിന്നും മോചിതരാകുന്നവരുടെ സാമ്പത്തിക ബാധ്യതകള്‍ ഭരണകൂടം തീര്‍ക്കും. തടവില്‍ കഴിയുന്നവരുടെ നല്ല നടപ്പ് പരിഗണിച്ചാണ് മോചിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കിയത്.

Read Also : യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ

തടവുകാരുടെ കുടുംബത്തില്‍ ഈ പുണ്യ ദിവസങ്ങളില്‍ സന്തോഷം പകരുന്ന നടപടിയാണിതെന്നാണ് ഭരണകൂടത്തിന്റെ കാഴ്ചപ്പാട്. ഇതിലൂടെ തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനാകും. ഒരു നല്ല ജീവിതം നയിക്കാന്‍ തടവുകാരെ ഈ നടപടി പ്രചോദിപ്പിക്കുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു.

റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുന്‍പ് ഉത്തരവിട്ടിരുന്നു. കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുക ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാര്‍ക്ക് പുണ്യ മാസത്തില്‍ മോചനം നല്‍കാറുണ്ട്.

Story Highlights: UAE President pardons 540 prisoners ahead of Ramadan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here