‘ആ ചാമ്പിക്കോ..’ ഭീഷ്മ ട്രെൻഡിനൊപ്പം മൈക്കിളപ്പനായി വി ശിവൻകുട്ടിയും

അമൽ നീരദ് ഒരുക്കിയ ‘ഭീഷ്മപർവം’ സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോഷൂട്ട് സീനും ബിജിഎമ്മും വൻ ഹിറ്റാണ്. മമ്മൂട്ടിയുടെ ‘ആ ചാമ്പിക്കോ..’ ഡയലോഗും ആ സീനും അനുകരിച്ചുള്ള നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ ഇതാ ട്രെൻഡിനൊപ്പം സഞ്ചരിക്കുകയാണ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും.
ഭീഷ്മ ശൈലിയിൽ ഫോട്ടോഷൂട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്തതാണ് മന്ത്രി ട്രെൻഡിനൊപ്പം സഞ്ചരിച്ചത്. “ട്രെൻഡിനൊപ്പം.. ചാമ്പിക്കോ..’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഫേസ്ബുക്കിൽ വിഡിയോ ഷെയർ ചെയ്തത്. ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവരും വിഡിയോയിൽ മന്ത്രിക്കൊപ്പം ഉണ്ട്.
നേരത്തെ സിപിഐഎം നേതാവ് പി ജയരാജന്റെ ഭീഷ്മ സ്റ്റൈലും വൈറലായിരുന്നു. നൂറു കണക്കിന് ലൈക്കും ഷെയറുമാണ് വീഡിയോയ്ക്ക് ലഭിച്ചത്. കണ്ണൂരിൽ പാർട്ടി കോൺഗ്രസിന്‍റെ ചരിത്ര പ്രദർശനത്തിൽ ചുമതലയുള്ള യുവ പാർട്ടി പ്രവർത്തകർക്കൊപ്പമാണ് പിജെ വിഡിയോ ചിത്രീകരിച്ചത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായി ചരിത്ര-ചിത്ര-ശിൽപ്പ പ്രദർശനം നടക്കുന്ന കണ്ണൂർ ടൗൺ സ്ക്വയറിൽ വെച്ചായിരുന്നു ജയരാജനും സഖാക്കളും ചാമ്പിക്കോ വിഡിയോ പകർത്തിയത്.
Story Highlights: v sivankutty as michaelpan with bhishma trend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here