ശ്രീലങ്കൻ പ്രതിസന്ധി; ഇന്ത്യ 40,000 ടൺ അരി കയറ്റുമതി ചെയ്യാൻ തുടങ്ങി

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യ 40000 ടൺ അരി കയറ്റി അയക്കാൻ തുടങ്ങി. ഇന്ത്യ നൽകുന്ന സഹായത്തിന്റെ ഭാഗമായാണ് അരി നൽകുന്നത്. അരിക്ക് പുറമെ, മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ സഹായമായി ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നു. ഇതുവഴി ലങ്കയിലെ വിലവർധന താൽക്കാലികമായി പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തൽ . കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും 1 ബില്യൺ ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ ഭക്ഷ്യസഹായമാണിത്.
ദക്ഷിണ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ നിന്നാണ് അരി കയറ്റി അയക്കുന്നതെന്ന് പട്ടാഭി അഗ്രോ ഫുഡ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ബി.വി. കൃഷ്ണ റാവു പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക കരാറിന്റെ ഭാഗമായാണ് അരി വിതരണം ചെയ്യുന്നത്.
അതേസമയം ജനങ്ങളുടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായതോടെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Read Also : ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. 22 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാഷ്ട്രം അവശ്യവസ്തുക്കളുടെ കടുത്ത ക്ഷാമവും കുത്തനെയുള്ള വിലക്കയറ്റവും പവര്‍കട്ടുകളും കാരണം വലയുകയാണ്.
Story Highlights: India starts supplying rice to Sri Lanka in first major food aid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here