Advertisement

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

April 2, 2022
Google News 1 minute Read
srilanka delcared emergency

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ. ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചിരുന്നു. ( srilanka declared emergency )

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമാകുകയാണ്. നാളെ കൊളമ്പോയിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധ മാർച്ചുകൾ തുടങ്ങി. പ്രക്ഷോഭത്തെ നേരിടാൻ നഗരത്തിൽ സർക്കാർ ആദ്യം നിരോധനാജ്ഞ പ്രഖ്യാപിച്ചു നിയമം കൈയിലെടുക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ഇതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Read Also : പ്ര​സി​ഡ​ന്റി​ന്റെ വ​സ​തി​ക്കു സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധം തീവ്രവാദം: ശ്രീലങ്കൻ സർക്കാർ

സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.

Story Highlights: srilanka delcared emergency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here